Type Here to Get Search Results !

പത്തനംതിട്ട മെഗാ തൊഴിൽ മേള 2022 - മാർച്ച് 19ന്

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട മെഗാ തൊഴിൽ മേള - 2022 മാർച്ച് 19 ശനിയാഴ്ച കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട യിൽ വെച്ച് നടത്തുന്നു.
40-ൽ പരം കമ്പനികളിലായി 2000+ ഒഴിവുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ്, ഐറ്റി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽ അന്വേഷകർ http://www.statejobportal.kerala.gov.in ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴിലിനു അപേക്ഷിക്കേണ്ടതാണ്. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഓൺലൈൻ ആയി തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. അതിനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.

സംശയ നിവാരണത്തിനായി 7907741960 എന്ന നമ്പറിൽ ബന്ധപ്പെടുക .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.